Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Puthur Zoological Park

പുത്തൂർ സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കിൽ മാ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു; തെ​രു​വു​നാ​യ്ക്ക​ളുടെ ആ​ക്ര​മണമെന്നു സം​ശ​യം

പു​ത്തൂ​ർ (തൃ​ശൂ​ർ): സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ൽ വ​ൻ സു​ര​ക്ഷാ​വീ​ഴ്ച. പ​ത്തു മാ​നു​ക​ൾ കൂ​ട്ട​ത്തോ​ടെ ച​ത്തു. തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക ​നി​ഗ​മ​നം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ചീ​ഫ് വൈ​ൽ​ഡ്‌​ ലൈ​ഫ് വാ​ർ​ഡ​നോ​ട് വ​നം​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ നി​ർ​ദേ​ശി​ച്ചു.

ചീ​ഫ് വൈ​ൽ​ഡ്‌​ ലൈ​ഫ് വാ​ർ​ഡ​ൻ പ്ര​മോ​ദ് ജി. ​കൃ​ഷ്ണ​ൻ, ഫോ​റ​സ്റ്റ് വി​ജി​ല​ൻ​സ് സി​സി​എ​ഫ് ജോ​ർ​ജ് പി. ​മാ​ത്ത​ച്ച​ൻ, ചീ​ഫ് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ അ​രു​ൺ സ​ക്ക​റി​യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ​സ​മി​തി രൂ​പീ​ക​രി​ച്ചു. നാ​ലു​ദി​വ​സ​ത്തി​ന​കം പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ന്തി​മ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ഡോ. ​അ​രു​ൺ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തു പ​രി​ശോ​ധ​ന ന​ട​ത്തി. വി​വി​ധ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട അ​റു​പ​തോ​ളം മാ​നു​ക​ളാ​ണ് സു​വോ​ള​ജി​ക്ക​ൽ പാ​ർ​ക്കി​ലു​ള്ള​ത്.

ഇ​തി​ൽ പ​ത്തു പു​ള്ളി​മാ​നു​ക​ളാ​ണു ച​ത്ത​ത്. ഇ​തി​ൽ ഒ​ന്പ​തു പു​ള്ളി​മാ​നു​ക​ളാ​ണ് ബാ​ക്കി​യു​ള്ള​ത്. ക​ല​മാ​ൻ വി​ഭാ​ഗ​ത്തി​ലും മ്ലാ​വ് വി​ഭാ​ഗ​ത്തി​ലും ഇ​രു​പ​തെ​ണ്ണം വീ​ത​മു​ണ്ട്. ഇ​തി​ൽ ഒ​രു മ്ലാ​വ് പ്ര​സ​വി​ച്ച മൂ​ന്നു കു​ട്ടി​ക​ളും പു​ള്ളി​മാ​ൻ പ്ര​സ​വി​ച്ച നാ​ലു കു​ട്ടി​ക​ളു​മു​ണ്ട്.

മാ​നു​ക​ളു​ടെ ആ​വാ​സ​യി​ട​ത്തി​നു​ചു​റ്റും മൂ​ന്നു​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ മു​ള്ളു​ക​മ്പി​വേ​ലി കെ​ട്ടി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ക​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പാ​ർ​ക്ക് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പ​ക്ഷേ, നേ​ര​ത്തേ ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ ആ​വാ​സ​യി​ട​ത്തി​ലേ​ക്കു തെ​രു​വു​നാ​യ്ക്ക​ൾ ക​ട​ന്നി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ ആ​വാ​സ​യി​ട​ത്തി​നു​ചു​റ്റും വ​ല അ​ടി​ച്ചി​രു​ന്നു.

മാ​നു​ക​ൾ ച​ത്ത​ത് പേ​ടി​ച്ചു​ണ്ടാ​യ ഷോ​ക്കി​ലെ​ന്ന് അ​ധി​കൃ​ത​ർ

പു​​​ത്തൂ​​​ർ(​​​തൃ​​​ശൂ​​​ർ): സു​​​വോ​​​ള​​​ജി​​​ക്ക​​​ൽ പാ​​​ർ​​​ക്കി​​​ലെ മാ​​​നു​​​ക​​​ൾ ച​​​ത്ത​​​ത് പ​​​ട്ടി​​​ക​​​ളെ ക​​​ണ്ടു​​​ള്ള ഷോ​​​ക്ക് മൂ​​​ല​​​മാ​​​ണെ​​​ന്ന് പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ലെ പ്രാ​​​ഥ​​​മി​​​ക​​​നി​​​ഗ​​​മ​​​നം.

പ​​​ല മാ​​​നു​​​ക​​​ളു​​​ടെ​​​യും കൈ​​​കാ​​​ലു​​​ക​​​ൾ​​​ക്കാ​​​ണ് ക​​​ടി​​​യേ​​​റ്റി​​​രി​​​ക്കു​​​ന്ന​​​ത്. പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മാ​​​നു​​​ക​​​ളെ കൂ​​​ട്ട​​​ത്തോ​​​ടെ സം​​​സ്ക​​​രി​​​ച്ചു.

പാ​​​ർ​​​ക്കി​​​ൽ പ​​​ക്ഷി​​​മൃ​​​ഗാ​​​ദി​​​ക​​​ളെ പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന ഇ​​​ട​​​ങ്ങ​​​ളി​​​ൽ നി​​​രീ​​​ക്ഷ​​​ണ​​​കാ​​​മ​​​റ സ്ഥാ​​​പി​​​ക്കാ​​​ത്ത​​​തു തി​​​രി​​​ച്ച​​​ടി​​​യാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. മാ​​​നു​​​ക​​​ളെ പാ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന കൂ​​​ടി​​​ന്‍റെ മു​​​ക​​​ളി​​​ൽ​​​കൂ​​​ടി പ​​​ട്ടി​​​ക​​​ൾ ചാ​​​ടി​​​ക്ക​​​ട​​​ന്ന​​​താ​​​കാ​​​മെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം.

Latest News

Up